വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.?



വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം.


വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.?

വിവാഹ പ്രായം പുരുഷന്മാർക്ക് 21 സ്ത്രീകൾക്ക് 18 വയസും ആയിരിക്കെ വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യ നിയന്ത്രണം സ്ത്രീപുരുഷസമത്വം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആരോഗ്യം തുടങ്ങിയ ഉദ്ദേശിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഈ വരുന്ന 23 വരെയുള്ള പാർലമെൻറ് നടപ്പ് സമ്മേളനത്തിൽ ഈ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.വിവാഹ പ്രായം മാറ്റം വന്നത് അറിഞ്ഞോ.? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

14 ൽ നിന്ന് 21 ലേയ്ക്ക്

 

1929 സെപ്റ്റംബർ 28 ന് ബ്രിട്ടീഷ് ഭരണകാലത്ത് പാസാക്കിയ ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെണ് കുട്ടികൾക്ക് 14 വയസും ആൺ കുട്ടികൾക്ക് 18 എന്നിങ്ങനെയായിരുന്നു വിവാഹ പ്രായം. 1978 ഇല് ശാരദ നിയമം ഭേദഗതി ചെയ്തു പുരുഷന്മാർക്ക് 21, സ്ത്രീകൾക്ക് 18 എന്നിങ്ങനെ ആക്കി. സെൻട്രൽ ലെജിസ്ലേറ്റീവ് അസേംബ്ലിയിൽ ഇതിന് ബിൽ അവതരിപ്പിച്ച മുൻ ജഡ്ജി ഹർബിലാസ് ശാരദയുടെ പേരിലാണ് ഈ നിയമം അറിയപ്പെട്ടത്. ഇതിന് പകരമായി 2006 ഇൽ ബാല നിരോധന നിയമം കൊണ്ടുവന്നെങ്കിലും പ്രായപരിധി മാറ്റിയിട്ടില്ല.


https://thalenth.wordpress.com/jobs/required-graphic-designer-changanacherry/

 
For More Jobs Visit : https://thalenth.wordpress.com/jobs/


സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും സ്ത്രീ ശാക്തീകരണത്തിനും ജയ ജയ്റ്റലി അധ്യക്ഷയായ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം. പ്രായ പരിധി ഉയർത്താൻ ബാലവിവാഹ നിരോധന നിയമത്തിൽ ആകും പ്രധാന ഭേദഗതി വരുത്തുക. ചില വ്യക്തി നിയമങ്ങളിലും ഉചിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയേക്കും.


Watch Unlimited Videos
Unilimited Free Download


2020 ജൂണിൽ നിയോഗിച്ച ഈ സമിതിയിൽ നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ. പോൾ, ആരോഗ്യ വനിതാ- ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും ഉന്നത വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും. സെക്രട്ടറിമാർ തുടങ്ങിയവരും ഉൾപെടുന്നു.

ഇന്ത്യൻ വിവാഹ നിയമങ്ങളെപറ്റി കൂടുതൽ അറിയാൻ ഈ പോസ്റ്റിനു താഴെ നിങ്ങളുടെ സംശയങ്ങൾ comment ചെയ്യൂ.

Leave a comment