New Guidelines For International Arrivals in Kerala- കേരളത്തിൽ ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം ക്വാറന്റീൻ.

New Guidelines For International Arrivals in Kerala- കേരളത്തിൽ ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴുദിവസം ക്വാറന്റീൻ.

New Guidelines For International Arrivals in Kerala-കേരളത്തിൽ ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴുദിവസം ക്വാറന്റീൻ.

  •  5296 കേസുകൾ

  • തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ, ഡൽഹിയിലും കർണാടകയിലും ഞായറാഴ്ച കർഫ്യൂ.

  • ചൊവ്വ മുതൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ നടപ്പാക്കണമെന്ന് കേന്ദ്രം

  • എട്ടാംദിവസം പരിശോധന, നെഗറ്റീവ് ആണെങ്കിലും 7ദിവസം സ്വയം നിരീക്ഷണം.

 

New Guidelines For International Arrivals in Kerala- കേരളത്തിൽ ഇന്നു മുതൽ വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴുദിവസം ക്വാറന്റീൻ.
New Guidelines For International Arrivals in Kerala

 

വിദേശത്തുനിന്ന് എത്തുന്ന എല്ലാവർക്കും ഏഴുദിവസത്തെ ക്വാറന്റീൻ ഇന്നുമുതൽ നടപ്പാക്കുമെന്ന് മന്ത്രി. വീണ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴുദിവസം ക്വാറന്റീൻ നിർബന്ധമാക്കി പുതിയ മാർഗരേഖ ഇറക്കി. എട്ടാം ദിവസം ആർ ടി പി സി ആർ പരിശോധന നടത്തി ഫലം എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ നിബന്ധനകൾ ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണ് കേന്ദ്ര നിർദ്ദേശം.Read more

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ലക്ഷണം കണ്ടാൽ മാത്രമേ പരിശോധനയുടെ ആവശ്യമുള്ളൂ, ഇന്ത്യയിലേക്ക് എത്തുന്നതിനു മുൻപും ശേഷവും പരിശോധന ഇല്ല.ഇന്ത്യയിലേക്ക് വരുന്നതിനു മുൻപുള്ള 72 മണിക്കൂറിനിടെ ലഭിച്ച ആർ ടി പി സി ആർ നെഗറ്റീവ് ഫലവും സുവിധ പോർട്ടൽ രജിസ്ട്രേഷനും ഉൾപ്പെടെ നിലവിലുള്ള നിബന്ധനകൾ തുടരും .പുതുക്കിയ ഒമിക്രോൺ ആശങ്കയുള്ള ” റിസ്ക് ” രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ, സിംഗപ്പൂരിനെയും ബംഗ്ലാദേശിനെയും ഒഴിവാക്കി എന്നാൽ മറ്റു ചില രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ പുറത്തിറക്കിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവർക്കും വിമാനത്താവളത്തിൽ തന്നെ പരിശോധന ഉണ്ടാകും. നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമേ വിമാനത്താവളത്തിന് പുറത്തിറങ്ങുകയാ അടുത്ത വിമാനത്തിൽ യാത്ര തുടങ്ങുകയോ ചെയ്യാവൂ.പോസിറ്റീവ് ആകുന്നവരെ പ്രത്യേക ഐസലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.സ്രവ സാമ്പിൾ ജനിതകശ്രേണീകരണത്തിന് അയക്കും.കേരളത്തിലെത്തുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ 20% പേർക്കും പരിശോധന നടത്തുന്നുണ്ട്.രണ്ടു ശതമാനം പേർക്ക് വിമാനത്താവളത്തിന് പരിശോധന വേണം എന്നാണ് കേന്ദ്ര മാർഗ നിർദേശം.ക്വാറന്റീൻ ശേഷമുള്ള ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് ആയാലും എല്ലാ വിഭാഗം യാത്രക്കാരും ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തുടരണം.

ഡിസംബർ 8 നു ശേഷം ആദ്യമായി കേരളത്തിൽ ഇന്നലെ പ്രതിദിന കോവിസ് കേസുകൾ 5000 കടന്നു. 25 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഒമിക്രോൺ കേസുകൾ 305 ആയി. തൃശൂർ ആലപ്പുഴ ജില്ലകളിൽ മൂന്ന് പേർക്കും മലപ്പുറത്ത് 19 പേർക്ക് വീതമാണ് പുതിയതായി സ്ഥിരീകരിച്ചത്.ഒരാഴ്ചയ്ക്കിടെ കോവിസ് കേസുകൾ 5 ഇരട്ടി ആയി .ഏഴ് മാസത്തേ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ  1,17,000 (ഒരു ലക്ഷത്തി പതിനേഴായിരം) ആയിരുന്നു.

റിസ്ക് രാജ്യങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു.

യുകെ , ദക്ഷിണാഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ഘാന , ബ്രസീൽ, ബോട്സ്വാന, സിംബാവേ, ടാൻസാനിയ, ന്യൂസിലാൻഡ്, നൈജീരിയ, മൊറീഷ്യസ് , ഹോങ്കോങ്ങ്, ഇസ്രായേൽ, കോംഗോ, ഇത്യോപ്യ,കസഖ്സ്ഥാൻ, കെനിയ, തുനീസിയ, സാംബിയ,

തമിഴ്നാട്ടിൽ ഞായറാഴ്ച (നാളെ) സമ്പൂർണ്ണ ലോക്ക് ഡൗൺ .ആരാധനാലയങ്ങളിൽ ഇന്നും നാളെയും പ്രവേശനമില്ല രേഖകളുടെ അടിസ്ഥാനത്തിൽ അടിയന്തര യാത്ര മാത്രം അനുവദിക്കും പൊതുഗതാഗതം ഉണ്ടായിരിക്കുകയില്ല.

Leave a comment