ജയസൂര്യ കേരളത്തിലെ മോശം റോഡിനെ പറ്റി പറഞ്ഞത്.

Read Now

മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ ജയസൂര്യ മോശം റോഡുകളെ പറ്റി പറഞ്ഞത്. റോഡ് നിർമ്മിച്ച ശേഷം കരാറുകാരൻ പരിപാലിക്കേണ്ട കാലാവധി കരാറുകാരൻ്റെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെയും പേരും നമ്പറും സഹിതം പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ചാണ് ജയസൂര്യ ഇങ്ങനെ പറഞ്ഞത്. മന്ത്രിയും ജയസൂര്യയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

“കേരളത്തിലെ റോഡ് നന്നാക്കാത്തതിനെ തടസ്സം മഴയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ല എന്ന വിമർശനമാണ് ജയസൂര്യ നടത്തിയത് “

Solution For All Your Travel Needs

Sponsored
Book Now

കുറച്ചുനാളുകൾക്കു മുമ്പ് നിവൃത്തികെട്ട് റോഡിലെ കുഴിയടയ്ക്കാനിറങ്ങി ജയസൂര്യ വാർത്തകളിൽ നിറഞ്ഞിരുന്നു അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും കേരളത്തിലെ റോഡിൻറെ അവസ്ഥ എന്ന് ജയസൂര്യ പറഞ്ഞു. “നല്ല റോഡിലൂടെ സഞ്ചരിക്കുക എന്നത് പൗരൻ്റെ അവകാശമാണ് അപേക്ഷയോ ആഗ്രഹമോ അല്ല അവർക്ക് റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ അത് ചെയ്യാത്തതിന് എന്ത് കാരണം പറഞ്ഞിട്ടും കാര്യമില്ല. പുലിവാൽകല്യാണം സിനിമയിൽ ദുർഗന്ധം ശ്വസിച്ച് കൊച്ചി എത്തി എന്നു പറയുന്ന സലിംകുമാർ ഡയലോഗും താരം ഓർമിപ്പിച്ചു. അതുപോലെ പോലെ മോശം റോഡിലേക്ക് കയറുമ്പോൾ കേരളം എത്തി എന്ന് പറയേണ്ട അവസ്ഥയാണ്. ഊർജ്ജസ്വലനായ മന്ത്രിയുടെ നേതൃത്വത്തിൽ റോഡുകൾ നന്നാകുമെന്ന് പ്രതീക്ഷയും താരം പങ്കുവച്ചു.

Sponsored
Call Now

ജയസൂര്യയുടെ ഈ പരാമർശം വിവാദമായതോടെ ചിറാപുഞ്ചിയിൽ പതിനായിരം കിലോമീറ്റർ റോഡ് മാത്രമേ ഉള്ളൂ എന്നും കേരളത്തിൽ അത് 3.5 ലക്ഷം കിലോമീറ്റർ ആണ് എന്നും കണ്ണൂർ മട്ടന്നൂരിൽ മന്ത്രി റിയാസ് പ്രതികരിച്ചു. ഈ പ്രതികൂല കാലാവസ്ഥയിലും കേരളത്തിലെ ഭൂരിപക്ഷം റോഡിനും ഒരു കേടും പറ്റിയിട്ടില്ല എന്നും മഴ അറ്റകുറ്റപണിക്ക് ഒരു പ്രശ്നം തന്നെയാണെന്നു മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് മന്ത്രിയുടെ അനുവാദത്തോടെയാണ്, ഉള്ളിൽ തോന്നുന്നത് പറഞ്ഞോട്ടെ എന്ന് മന്ത്രിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് പരിപാടിയിൽ പരാമർശം ഉന്നയിച്ചതെന്ന് ഫേസ്ബുക്കിൽ പ്രതികരിച്ച ജയസൂര്യ വിവാദം മയപ്പെടുത്തി.

You May Also Read

Leave a comment